GeneralLatest NewsTollywood

ഡിക്യുവുമായി ചേര്‍ന്ന് കിടിലന്‍ സര്‍പ്രൈസുമായി വിജയ് ദേവരക്കൊണ്ട വരുന്നു

വിശാലമായ ഒരു അഡാപ്റ്റേഷന്‍ ഉണ്ടെന്ന സൂചന ട്രെയ്ലറിലുണ്ട്

ദുല്‍ഖര്‍ സല്‍മാനുമായി ചേര്‍ന്ന് ഒരു കിടിലന്‍ സര്‍പ്രൈസ് നിങ്ങള്‍ക്കായി വരുന്നുണ്ടെന്ന് തെലുങ്ക് യുവതാരം വിജയ് ദേവെരകൊണ്ടെ. ട്വിറ്ററിലൂടെയാണ് താരം ആ സന്തോഷവാര്‍ത്ത പുറപ്പെടുവിച്ചത്. തന്റെ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ മലയാളം ട്രെയ്ലര്‍ പുറത്തിറക്കിയതിന് കുഞ്ഞിക്കയ്ക്ക് നന്ദി പറയുന്നതിനൊപ്പമാണ് സഖാവ് ദുല്‍ഖറിനൊപ്പം ഒരു വന്‍ സര്‍പ്രൈസ് വരുന്നുണ്ടെന്ന് വിജയ് ദേവെരകൊണ്ട പറഞ്ഞത്.

ഭാരത് കമ്മ സംവിധാനം ചെയ്ത ഡിയര്‍ കോമ്രേഡ് ദുല്‍ഖര്‍ ചിത്രം സിഐഎയുടെ റീമേക്ക് ആണെന്ന നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ വിശാലമായ ഒരു അഡാപ്റ്റേഷന്‍ ഉണ്ടെന്ന സൂചന ട്രെയ്ലറിലുണ്ട്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരു തെലുങ്ക് ചിത്രത്തിനായി ഒന്നിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ ട്വീറ്റോടെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button