GeneralLatest News

ഒരു മിനുട്ടിനുള്ളില്‍ ലാലേട്ടന്റെ പടം; അമ്പരപ്പോടെ ബാല

നടന്‍ ബാലയാണ് ഈ രസകരമായ സംഭവം ഫേസ്ബുക്കില്‍ ആരാധകരുടെ മുന്നില്‍ അവതരിപ്പിച്ചത്

താരങ്ങള്‍ പങ്കെടുക്കുന്ന അമ്മ മീറ്റിങ്ങിലാണ് എല്ലാവരും. അതിനിടയില്‍ തൊട്ടടുത്തിരുന്ന പെന്‍സില്‍ എടുത്തു ഒന്നും നോക്കാതെ ഒരു വര. പേപ്പറില്‍ ലാലേട്ടന്‍. അതും കേവലം ഒരു മിനിട്ടു മാത്രമേ വേണ്ടി വന്നുള്ളൂ ഈ വരകളും കുറികളും കൃത്യമായി പതിക്കാന്‍.

നടന്‍ ബാലയാണ് ഈ രസകരമായ സംഭവം ഫേസ്ബുക്കില്‍ ആരാധകരുടെ മുന്നില്‍ അവതരിപ്പിച്ചത്. ആ വരക്കാരന്‍ മറ്റാരുമല്ല, സംവിധായകനും, നടനും, പാട്ടുകാരനും, സംഗീത സംവിധായകനുമൊക്കെയായി നമ്മള്‍ പരിചയപ്പെട്ട നാദിര്‍ഷായാണ്. വരച്ച് കഴിഞ്ഞതോടെ ബാല അമ്പരന്നു.

shortlink

Related Articles

Post Your Comments


Back to top button