കാർപ്രേമിയായ കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളുമായി ദുൽഖർ

കാർപ്രേമിയായ മകളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് യുവതാരം ദുൽഖർ സൽമാൻ. ദുൽഖറും പിതാവും നടനുമായ മമ്മൂട്ടിയും പുത്തൻ കാറുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും പല കാറുകൾ സ്വാന്തമാക്കുകയും ചെയ്യുന്നവരാണ്.

ദുല്‍ഖറിന്റെ മകള്‍ മറിയവും ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ തന്നെ. കുഞ്ഞു മറിയവും ഒരു കാർ പ്രേമിയാണെന്നതാണ് പുതിയ വിശേഷം. ദുല്‍ഖര്‍ തന്നെയാണ് മകളുടെ ‘കാർപ്രേമം’ സോഷ്യല്‍ മീഡിയയിൽ പങ്കു വച്ചത്. കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും കാറിന്റെ ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് താരം ഷെയര്‍ ചെയ്തത്.

dq-new-1

മറിയത്തിന്റെ കളിപ്പാട്ടങ്ങളും മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങളുമൊക്കെ ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകള്‍ ഇതിനു മുന്‍പും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രമായിരുന്നു അത്.

SHARE