മോഹൻലാലിനെ അടുത്ത് കണ്ടപ്പോൾ താൻ കരഞ്ഞുപോയി; നടി ദുര്‍ഗ

നടന്‍ മോഹൻലാലിനെ കാണണമെന്നതായിരുന്നു തന്റെ വലിയ ആഗ്രഹമെന്നും അത് നടന്നതിന്റെ സന്തോഷത്തിലാണ് താണെന്നും യുവതാരം ദുര്‍ഗ കൃഷ്ണ താരം പറയുന്നു. സിനിമയിലെത്തിയപ്പോൾ താനാദ്യമായി ഒരാഗ്രഹം ആവശ്യപ്പെട്ടത് ലാലേട്ടനെ കാണണമെന്നതായിരുന്നുവെന്നും അത് നടന്നപ്പോള്‍ താന്‍ കരഞ്ഞു പോയെന്നും ദുര്‍ഗ്ഗ പങ്കുവയ്ക്കുന്നു.

”സിനിമയിൽ വരുന്നതിനു മുമ്പും മോഹന്‍ലാലിനെ കാണാൻ ഒരുപാട് ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ നിരവധി മെസ്സേജുകള്‍ അയച്ചിരുന്നു. അമ്മ മഴവിൽ ഷോയുടെ റിഹേഴ്സൽ സമയത്ത് ലാലേട്ടനും ഉണ്ടെന്നറിഞ്ഞ താന്‍ അദ്ദേഹത്തെകാണാന്‍ പല വട്ടം ശ്രമിച്ചു റിഹേഴ്സലിന്റെ ആദ്യ ദിവസം ലാലേട്ടനുള്ള മുറിയുടെ മുന്നിൽ കൂടി ആദ്ദേഹത്തെ കാണാൻ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു. രണ്ടാമത്തെ ദിവസം ഞങ്ങളുടെ ഡാൻസ് മാസ്റ്ററുടെ അടുത്ത് സംശയം ചോദിക്കാൻ ലാലേട്ടൻ വന്നു. ലാലേട്ടനെ അടുത്ത് കണ്ടതോടെ ഞാൻ ഷോക്കായി. ഒന്നും മിണ്ടാൻ പറ്റിയില്ല. അദ്ദേഹം തിരിച്ചു പോകുകയും ചെയ്തു. എനിക്കാകെ വിഷമമായി. തൊട്ടു പിന്നാലെ എന്നെ ഒരു സ്കിറ്റിനായി തന്നെ വിളിച്ചു. ലാലേട്ടനും മറ്റ് സീനിയർ താരങ്ങളും അവിടെയുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തു പോയി, സംസാരിച്ചു ഒടുവിൽ കരഞ്ഞു പോയി. ലാലേട്ടന്റെ അടുത്ത് ഇരിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക എനെർജിയുണ്ട്. അത് എന്താണ് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.”

SHARE