Latest NewsMollywood

അനൂപേട്ടന്‍ എന്നെ ഒരു പാട് സഹായിച്ചു; നടി ദുര്‍ഗ്ഗ

വിമാനം എന്ന ചിത്രത്തില്‍ നടന്‍ പൃഥ്വിരാജിന്റെ നായികയായി എത്തി മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ദര്‍ഗ്ഗ കൃഷ്ണ. വിമാനത്തില്‍ ജാനകി എന്ന നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിച്ച ദുര്‍ഗ്ഗ കൈനിറയേ ചിത്രങ്ങളുമായി തിരക്കിലാണ്. ജയ് ജിതിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന കണ്‍ഫെഷന്‍ ഓഫ് കുക്കൂസ്, നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം, അനൂപ് മേനോന്റെ കിങ് ഫിഷ് എന്നിവയില്‍ അഭിനയിക്കുകയാണ് ദുര്‍ഗ്ഗ.

തന്നിലെ അഭിനേത്രിയെ കൂടുതന്‍ നന്നായി മനസിലാക്കാന്‍ സഹായിച്ചത് അനൂപ് മേനോനാണെന്നാണ് ദുര്‍ഗ്ഗ തുറന്നു പറയുന്നു. ‘കിങ് ഫിഷിലെ കാളിന്ദി എന്ന കഥാപാത്രം മലയാളത്തില്‍ സ്ഥിരമായി കണ്ടുവരുന്ന രീതിയിലുള്ള ഒന്നല്ല. കാളിന്ദിയാകാന്‍ അനൂപേട്ടന്‍ എന്നെ ഒരു പാട് സഹായിച്ചു. എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് എന്നെ പുറത്തുചാടിച്ചത് അനുപേട്ടനാണ്. കാളിന്ദിയെ വിശ്വാസ്യമായ രീതിയില്‍ അവതരിപ്പിക്കാനായത് അതുകൊണ്ടാണ്’ ദുര്‍ഗ്ഗ അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button