GeneralInterviewsMollywood

പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ന്യൂജനറേഷൻ തലമുറകളുടെ നാട്ടുവിശേഷങ്ങള്‍

ന്യൂജനറേഷൻ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥഒരുക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ്.

സിനിമയില്‍ മാറ്റങ്ങള്‍ ഓരോ കാലഘട്ടത്തിലും ഉണ്ടാകാറുണ്ട്. ന്യൂജെന്‍ ചിത്രങ്ങളുടെ കാലമാണിപ്പോള്‍. ലോകം ഉണ്ടായകാലം മുതല്‍ പ്രണയവും ഉണ്ടായിരുന്നു. ആദം ഹവ്വ ജീവിതം മുതല്‍ വ്യത്യസ്തമായ തലത്തില്‍ പല പ്രണയ കഥകളും വെള്ളിത്തിരയില്‍ ആവിഷ്കരിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ന്യൂജെന്‍ പിള്ളേരുടെ പ്രണയകഥ അസ്വാദകരിലേയ്ക്ക് എത്തുന്നു.

ആല്‍ബം ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ സംവിധായകന്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങളുമായി എത്തുകയാണ്. ഈസ്റ്റ് കോസ്റ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’.ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തകൃതിയായി പുരോഗമിക്കുകയാണ്.

ന്യൂജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥഒരുക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ്. മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി നെടുമുടി വേണുവും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നായകന്‍ പുതുമുഖമായ അഖില്‍ പ്രഭാകരാണ്. ചിത്രത്തില്‍ രണ്ടു നായികമാരാണ്. ശിവകാമി,സോനു എന്നീ രണ്ടു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോകുന്ന രസകരമായ നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തും.

 

എം. ജയചന്ദ്രൻ നീണ്ട പത്ത് വർഷങ്ങൾക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രൻ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കർ മഹാദേവൻ, പി. ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ എന്നിവരാണ്.

അനിൽ നായരാണ് ഛായാഗ്രഹണം നിർവ്വഹിക്കുക. പ്രൊഡക്ഷൻ കണ്ട്രോളർ : ജിത്ത് പിരപ്പൻകോട്, എഡിറ്റിംഗ് : രഞ്ജൻ എബ്രഹാം, കലാസംവിധാനം : ആർക്കൻ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ്മാൻ : പ്രദീപ് രംഗൻ, അസ്സോ: ഡയറക്ടർ : സുഭാഷ് ഇളംബൽ, സ്റ്റിൽസ് : ഹരി തിരുമല, പോസ്റ്റർ ഡിസൈൻ : കോളിൻസ് ലിയോഫിൽ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button