മലയാളത്തിലെ സിനിമ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

malayalam actors

സിനിമയും വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നമുക്കെല്ലാം അറിയാം. കഴിവും ഭാഗ്യവും ജനപ്രീതിയും ഉണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാവുന്ന മേഖലയാണ് സിനിമ. എങ്കിലും നമ്മുടെ ഇഷ്ട താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ടാകും.

മലയാളത്തിലെ പ്രമുഖരായ സിനിമാ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത താഴെ പറയുന്നു,

1. മമ്മൂട്ടി – എല്‍എല്‍ബി (ഗവണ്‍മെന്‍റ് ലോ കോളേജ്, എറണാകുളം). തുടര്‍ന്ന് രണ്ടു വര്‍ഷം മഞ്ചേരിയില്‍ പ്രാക്റ്റീസ് ചെയ്തു.
2. മോഹന്‍ലാല്‍ – ബികോം (മഹാത്മ ഗാന്ധി കോളേജ്, തിരുവനന്തപുരം)
3. സുരേഷ് ഗോപി – എംഎ ഇംഗ്ലിഷ് സാഹിത്യം (ഫാത്തിമ മാതാ കോളേജ്, കൊല്ലം)
4. ജയറാം – ബിഎ ഇക്കണോമിക്സ്‌ (ശ്രീ ശങ്കര കോളേജ്, കാലടി)
5. മുകേഷ് – നിയമ ബിരുദം (ഗവണ്‍മെന്‍റ് ലോ കോളേജ്, തിരുവനന്തപുരം)
6. ദിലീപ് – ബിഎ ഹിസ്റ്ററി (മഹാരാജാസ് കോളേജ്, എറണാകുളം)
7. പൃഥ്വിരാജ് – ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദം (യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയ, ആസ്ത്രേലിയ)
8. ഇന്ദ്രജിത്ത് – ബിടെക്ക് (രാജാസ് എന്‍ജിനിയറിംഗ് കോളേജ്, തിരുനെല്‍വേലി)
9. ജയസൂര്യ – ബികോം (ആള്‍ സയന്‍റ്സ് കോളേജ്, എറണാകുളം)
10. നിവിന്‍ പോളി – ബിടെക്ക് (ഫിസാറ്റ്, അങ്കമാലി)
11. അനൂപ്‌ മേനോന്‍ – എല്‍എല്‍ബി (ഗവണ്‍മെന്‍റ് ലോ കോളേജ്, തിരുവനന്തപുരം)
12. ദുല്‍ഖര്‍ സല്‍മാന്‍ – ബിബിഎ (പര്‍ദ്യു യൂണിവേഴ്സിറ്റി, യുഎസ്)
13. ജഗദീഷ് – എംകോം (മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം)
14.സലിം കുമാര്‍ – ബിഎ (മഹാരാജാസ് കോളേജ്, എറണാകുളം)
15. അജു വര്‍ഗീസ്‌ – ബിടെക്ക് (കെസിജി കോളേജ് ഓഫ് എന്‍ജിനിയറിങ്ങ്, ചെന്നൈ)
16. വിനീത് ശ്രീനിവാസന്‍ – ബിടെക്ക് (കെസിജി കോളേജ് ഓഫ് എന്‍ജിനിയറിങ്ങ്, ചെന്നൈ)
17. ടോവിനോ തോമസ്‌ – ബിടെക്ക് (തമിഴ്നാട് കോളേജ് ഓഫ് എന്‍ജിനിയറിങ്ങ്, കോയമ്പത്തൂര്‍)
18. ഫഹദ് ഫാസില്‍ – എംഎ ഫിലോസഫി (യൂണിവേഴ്സിറ്റി ഓഫ് മിയാമി, യുഎസ്)
19. മഞ്ജു വാര്യര്‍ – ബിരുദം (ശ്രീ നാരായണ കോളേജ്, കണ്ണൂര്‍)
20. പാര്‍വതി തിരുവോത്ത് – ബിഎ (ആള്‍ സയന്‍റ്സ് കോളേജ്, തിരുവനന്തപുരം)

SHARE