GeneralLatest NewsMollywoodTrailers

പ്രണയാർദ്രമായ എന്റെ മെഴുതിരി അത്താഴങ്ങളുടെ ട്രെയ്‌ലർ ആരാധകർക്കായി സമ്മാനിച്ച് മോഹൻലാൽ

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്കുശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിൻറെ ട്രെയ്‌ലർ പ്രണയത്തിന്റെ തമ്പുരാൻ മോഹൻലാൽ ആരാധകർക്കായി സമ്മാനിക്കുന്നു. തന്റെ ഫേസ്ബുക് പേജിലൂടെ ട്രൈലര്‍ റിലീസ് ചെയ്യുകയാണ് താര രാജാവ്.

നവാഗതനായ സൂരജ് തോമസ് ഒരുക്കുന്ന ചിത്രത്തിലെ അതി മനോഹരമായ രണ്ടു പ്രണയ ഗാനങ്ങൾ ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. നീല നീല മിഴികളോ. ‘മറയത്തൊളി കണ്ണാല്‍.. എന്നു തുടങ്ങുന്ന ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

അനൂപ് മേനോനും മിയയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ജൂണ്‍ 27ന് എന്റെ മെഴുതിരി അത്താഴങ്ങള്‍ തിയ്യേറ്ററുകളിലെത്തും.

Tags

Post Your Comments

Related Articles


Back to top button
Close
Close