GeneralLatest NewsMollywoodTrailers

5 ദിവസം കൊണ്ട് ഫേസ്ബുക്കിൽ 15 ലക്ഷം കാഴ്ചക്കാരുമായി എന്റെ മെഴുതിരി അത്താഴങ്ങൾ ട്രെയ്‌ലർ

സമൂഹ മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടി മുന്നേറുകയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൻറെ ട്രെയ്‌ലർ. 5 ദിവസം കൊണ്ട് ഫേസ്ബുക്കിൽ 15 ലക്ഷം കാഴ്ചക്കാരാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ആരാധകർക്കായി പങ്കുവച്ചത്.

അനൂപ് മേനോൻ, മിയ, ബൈജു, തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രമാകുന്ന ചിത്രം ഒരു പ്രണയ കഥയാണ്. നവാഗതനായ സൂരജ് തോമസ് ഒരുക്കുന്ന ചിത്രത്തിലെ അതി മനോഹരമായ രണ്ടു പ്രണയ ഗാനങ്ങൾ ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.    ‘നീല നീല മിഴികളോ..’. ‘മറയത്തൊളി കണ്ണാല്‍..’ എന്നു തുടങ്ങുന്ന ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

999 എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മിക്കുന്ന  ചിത്രം ജൂലൈ 27ന്  തിയേറ്ററുകളിലെത്തും.

Tags

Post Your Comments

Related Articles


Back to top button
Close
Close