Latest NewsMollywood

പ്രണയ നായകനായി വീണ്ടും ടോവിനോ ; എന്റെ ഉമ്മാന്റെ പേരിലെ പുതിയ ഗാനം പുറത്ത്

വളരെ കുറച്ചു ചിത്രങ്ങൾകൊണ്ട് മലയാളീ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത നായകനാണ് ടോവിനോ തോമസ്. യുവാക്കളുടെ റൊമാന്റിക് ഹീറോയായ ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ക്രിസ്‌തുമസ് റിലീസായി എത്തിയ ചിത്രം തീയറ്ററില്‍ നല്ല പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “നീര്‍ കണികയില്‍” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഈ പ്രണയ ഗാനത്തിന് ബി കെ ഹരിനാരായണനാണ് വരികള്‍ എഴുതിയത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗോപി സുന്ദര്‍ തന്നെയാണ്. ഉര്‍വശിയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് സെബാസ്റ്റ്യന്‍ ആണ്. ചിത്രത്തില്‍ സായിപ്രിയ ദേവ,​ മാമുക്കോയ,​ ഹരീഷ് കണാരന്‍,​ സിദ്ദിഖ്,​ ശാന്തികൃഷ്ണ,​ ദിലാഷ് പോത്തന്‍ തുടങ്ങിയ താരങ്ങളുമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Post Your Comments


Back to top button