Latest NewsMollywood

ബ്രാന്റ് അംബാസിഡർ വേഷത്തിൽ ഫഹദ് ഫാസില്‍ ; വീഡിയോ വൈറൽ

അനായാസമായ അഭിനയ ശൈലിയിലൂടെയും സ്റ്റൈലിഷായും മലയാളികളുടെ മനസ്സില്‍ താരരാജാവായ യൂത്ത് ഐക്കണ്‍ ഫഹദ് ഫാസില്‍ പ്രമുഖ ബ്രാന്റുകളുടെ ഭാഗമാകുന്നു. പുതിയ ചിത്രങ്ങളുടെ വിജയതിളക്കത്തോടെ പരസ്യവിപണിയിലെ മൂല്യം ഉയര്‍ത്തിയ ഫഹദ് മലബാറിലെ പ്രമുഖ ജ്വല്ലറി ശൃഖലയായ ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി.

സ്റ്റൈലിഷ് മാത്രമല്ല ഹൈ ഫാഷന്‍ തരംഗം ഉയര്‍ത്തിയാണ് ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പുതിയ പരസ്യത്തില്‍ ഫഹദ് കിടിലന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം സോഷ്യല്‍ മീഡിയകളിലും തരംഗമായി. സിനിമകളെ വെല്ലുന്ന വേഷവും ആഡംബര കാറുമായി റിച്ച് ലുക്കോടെ എത്തുന്ന ഫഹദിന്റെ സ്റ്റൈലാണ് യുവജനങ്ങളുടെ ചര്‍ച്ചാ വിഷയം.

https://www.youtube.com/watch?v=eMYV4e_8_jI

shortlink

Related Articles

Post Your Comments


Back to top button