BollywoodGeneralLatest News

റമദാൻ മാസത്തിൽ നോമ്പില്ലേ; ഗ്ലാമര്‍ ചിത്രം പങ്കുവച്ച നടിയ്ക്കെതിരെ വിമര്‍ശനം

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് ഫാത്തിമ

അവധിക്കാല ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച നടിയ്ക്കെതിരെ വിമര്‍ശനം. ആമിർ ഖാൻ നായകനായെത്തിയ ദംഗൽ എന്നചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫാത്തിമ സന ഷെയ്ഖ്. ചിത്രത്തിൽ ആമിർഖാന്റെ മകളായി തകർത്തഭിനയിച്ച ഫാത്തിമ ആരാധക പ്രശംസയും നിരൂപക പ്രശംസയും ഒരു പോലെ നേടിയിരുന്നു.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് ഫാത്തിമ. ഫ്ലോറിഡയിൽ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ താരം നേരത്തെ പങ്കുവെച്ചിരുന്നു. ഇതോടെ റമദാൻ മാസത്തിൽ നോമ്പില്ലേ എന്നുചോദിച്ച് യാഥാസ്ഥിതിക വാദികൾ താരത്തിനെതിരെ രംഗത്തെത്തിയത്. ഫാത്തിമയുടെ വസ്ത്രധാരണത്തിനും വിമർശനമുണ്ട്.

എന്നാല്‍ ഫാത്തിമയെ പിന്തുണച്ചും നിരവധി പേർ കമന്റുകളിട്ടിട്ടുണ്ട്. ആമിറിന്റെ തന്നെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലും ഫാത്തിമ അഭിനയിച്ചിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close