CinemaMollywoodNEWS

ശിഷ്യന്മാരെ തെറി പറഞ്ഞാല്‍ ഫാസിലിന്‍റെ തനിനിറം കാണും: അനുഭവം തുറന്നു പറഞ്ഞു സിദ്ധിഖ്

സംവിധായകര്‍ സഹസംവിധായകരുടെ മേലാളന്മാരാകുമ്പോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു സംവിധായകന്‍ ഫാസിലെന്ന് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ സിദ്ധിഖ്. ഞങ്ങളെ ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ പാച്ചിക്ക അവരോട് ദേഷ്യപ്പെടുമായിരുന്നുവെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു. ഫാസില്‍ ചിത്രം ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലൂടെയാണ് സിദ്ധിഖ്-ലാല്‍ ടീം സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്, നിരവധി ചിത്രങ്ങളില്‍ ഫാസിലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച സിദ്ധിഖ് അദ്ദേഹത്തിന്റെ ശിക്ഷണ രീതിയെക്കുറിച്ച് വാചാലനാവുകയാണ്.

‘ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ആര്‍ട്ടിസ്റ്റ് എന്നെ തെറി പറഞ്ഞപ്പോള്‍ പാച്ചിക്ക അതില്‍ ഇടപ്പെട്ടു, എന്തെങ്കിലും പറയണമെങ്കില്‍ എന്നോട് പറയണമെന്നും എന്റെ സഹസംവിധയകരെ ഭരിക്കാന്‍ നില്‍ക്കേണ്ട എന്നുമായിരുന്നു’, കോപത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. എന്നെയും ലാലിനെയും ആരും ഒന്നും പറയാന്‍ പോലും പാച്ചിക്ക അനുവദിച്ചിട്ടില്ല. പാച്ചിക്കയുടെ അത്തരം രീതി തന്നെയാണ് ഞാനും ലാലുമൊക്കെ ഞങ്ങളുടെ സഹസംവിധായകരോടും ഫോളോ ചെയ്യുന്നത്’.ഒരു ടിവി അഭിമുഖ പരിപാടിക്കിടെ സിദ്ധിഖ് വ്യക്തമാക്കി. 

shortlink

Related Articles

Post Your Comments


Back to top button