Latest NewsMollywood

ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടുന്നവര്‍ പോലും പറയുന്നത് വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചാണ്, എന്നാല്‍ എനിക്കിഷ്ടം ഫലൂദയാണ്; ജീന അല്‍ഫോണ്‍സയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ബോഡി ഷെയിമിങ്ങിനെതിരെ ശബ്ദമുയര്‍ത്തിയ ചിത്രമാണ് വിനയ് ഫോര്‍ട്ട് നായകനായ തമാശ

ഇപ്പോള്‍ കൂടുതല്‍ കേള്‍ക്കുന്ന ഒന്നാണ് ബോഡി ഷെയ്മിങ്. നടിമാരും സാധാരണക്കാരും ഇത്തരം ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ബോഡി ഷെയിമിങ്ങിനെതിരെ ശബ്ദമുയര്‍ത്തിയ ചിത്രമാണ് വിനയ് ഫോര്‍ട്ട് നായകനായ തമാശ. തീയേറ്ററില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ചിത്രത്തെ പ്രകീര്‍ത്തിച്ചുള്ള ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജീന അല്‍ഫോണ്‍സ ജോണാണ് ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടുന്നയാളുപോലും നാരങ്ങാനീര് തേനില്‍ ചാലിയ്ക്കുന്നതിനെക്കുറിച്ചും കുമ്പളങ്ങ ചതച്ചരച്ചു തിന്നുന്നതും ജിമ്മില്‍ പോയി വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിയ്ക്കുന്നത്.. പക്ഷെ എനിക്കിഷ്ട്ടം കുമ്പളങ്ങയല്ല ഫലൂദയാണ്”…#തമാശ സിനിമ കണ്ടുകഴിഞ്ഞു ഏറ്റവുമധികം തികട്ടിവരുന്ന വാക്കുകളാണിവ… ഒരുപക്ഷെ എനിയ്ക്ക് കൂടുതല്‍ റിലേറ്റു ചെയ്യാന്‍ കഴിയുന്നവ.. പാരമ്പര്യമായിത്തന്നെ ചെറുപ്പത്തിലേ വണ്ണമുണ്ടായിരുന്ന വ്യക്തിയാണ് ഞാന്‍. (കൂടെ ഭക്ഷണം അടുത്തൂടെ പോയാല്‍ പോലും വണ്ണം വെയ്ക്കുന്ന അവസ്ഥ ).

അന്നുമുതല്‍ ഇന്നുവരെ കേട്ടിട്ടുള്ള,, കേള്‍ക്കേണ്ടിവന്നിട്ടുള്ള വാക്കുകളാണിവയോരോന്നും.. കൃത്യമായി പറഞ്ഞാല്‍ 2ദിവസം കൂടുമ്പോളെങ്കിലും പുതിയൊരാളില്‍നിന്നും ഇത്തരം ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കേണ്ടിവരാറുണ്ട്.. എന്തുമാത്രം തരത്തില്‍ എന്നെ ഇറിറ്റേറ്റു ചെയ്യാന്‍ സാധിയ്ക്കുന്ന, എന്റെ ആന്മവിശ്വാസത്തെ പോലും പലപ്പോളും തകര്‍ക്കാന്‍ കഴിയുന്ന മൂര്‍ച്ചയുള്ള ആയുധങ്ങളായി പോലും പലരും ഉപയോഗിയ്ക്കാറുണ്ടിവ.. ചെറുപ്പത്തില്‍ എത്രയോ രാത്രികളില്‍ പലവാചകങ്ങളും ഉറക്കം കെടുത്തിയിട്ടുണ്ടന്നും കരഞ്ഞുകരഞ്ഞു സ്വയം ഒന്നിനും കൊള്ളില്ലെന്നുമൊക്കെയുള്ള -ve ചിന്താഗതികളിലേക്കു സ്വയം ഇറങ്ങിച്ചെന്നിട്ടുമുണ്ടന്നുമൊക്കെ ഓര്‍ത്തുപോയി.. പലപ്പോളും ഇഷ്ട്ടപ്പെട്ട ഭക്ഷണം പോലും തിരഞ്ഞെടുക്കാന്‍ എന്നെ അനുവദിയ്ക്കാതിരുന്ന, അതിനുള്ള ബേസിക് സ്വാതന്ത്ര്യം പോലും നിഷേധിയ്ക്കപ്പെടുന്ന വിലകുറഞ്ഞ കോംപ്ലിമെന്റ്‌സ്..

മരിയ്ക്കാന്‍ ഒട്ടും തന്നെ പേടിയില്ലാത്ത, നല്ല സെല്‍ഫ് അവൈര്‍നെസ്സയും ആന്മവിശ്വാസവുമുള്ള ഒരു വ്യക്തിയില്‍ ഇത്തരം വാചകങ്ങള്‍ ഉണ്ടാക്കുന്ന ഒരു അവസ്ഥ എന്താണെന്നു ആരേലും ചിന്തിച്ചിട്ടുണ്ടോ? ബോഡി ഷെമിങ്ങിനെതിരെയുള്ള ശക്തമായ നിലപാടാണ് സിനിമ പകര്‍ന്നുതരുന്നത്.. ഓരോ വ്യക്തിയും ഓരോ യൂണിക്ക് പിസ് ആണന്നു നിരന്തരം അത് വിളിച്ചുപറയുന്നു.. ഒത്തിരി സന്തോഷം തോന്നി.. ഗപ്പിയ്ക്കു ശേഷം ഹാപ്പി എന്‍ഡിങ്ങും മുഴുനീളെ ചിരിയ്പ്പിക്കുന്നതുമായ നല്ലൊരു സിനിമ… വൈറസ് ബഹളത്തിനിടയില്‍ മുങ്ങി പോകാതിരിയ്ക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കുന്നു…

https://www.facebook.com/jeena.a.john.9/posts/1050912551965539

shortlink

Related Articles

Post Your Comments


Back to top button