GeneralLatest NewsMollywoodNostalgiaSongs

പന്ത്രണ്ട് വര്‍ഷം മുമ്പ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ ഗാനം ഇന്ന് സിനിമയില്‍

രജിഷാ വിജയന്‍ നായികയായെത്തുന്ന ചിത്രമാണ് ഫൈനല്‍സ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്ന് വീണിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം എഴുതിയ ഗാനം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ എത്തിയിരിക്കുകയാണ്. ഫൈനല്‍സ് എന്ന ചിത്രത്തിലാണ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത സംവിധായകന്‍ കൈലാസ് മേനോനെ കണ്ടപ്പോള്‍ അദ്ദേഹം എഴുതി കൊടുത്ത ഗാനമാണ് കൈലാസ് താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഫൈനല്‍സ് എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് ഗാനം പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചത്.  രജിഷാ വിജയന്‍ നായികയായെത്തുന്ന ചിത്രമാണ് ഫൈനല്‍സ്. ഗിരീഷ് പുത്തഞ്ചേരിയുടെ ട്രിബ്യൂട്ട് വീഡിയോയുടെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് റ്റിജോ തങ്കച്ചനും മോഷന്‍ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത് ജോജോയും കാര്‍ത്തിക്കും ചേര്‍ന്നാണ്. ചിത്രം ഓണം റിലീസിനാണ് പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button