GeneralLatest NewsTV Shows

സീതയുടെയും ഇന്ദ്രന്റെയും കഥയില്‍ വന്‍ട്വിസ്റ്റ്!!

ധര്‍മന്റെ അച്ഛനും തന്റെ അച്ഛനും ഒരാളാണെന്ന് ഇന്ദ്രന്‍ തിരിച്ചറിയുന്നു.

ടെലിവിഷന്‍ ചരിത്രത്തില്‍ ലൈവ് വിവാഹം നടത്തി ചരിത്രം കുറിച്ച പരമ്പരയാണ് സീത. ജനപ്രിയമായി മുന്നേറുന്ന പരമ്പരയ്ക്ക് പ്രേക്ഷകര്‍ ഏറെയാണ്‌. സീരിയലിനകത്ത് കിടിലന്‍ ട്വിസ്റ്റുകള്‍ ആണ് ഇപ്പോള്‍.

ആദ്യം ഇന്ദ്രനെ കൊല്ലുകയും പിന്നീട് തിരിച്ചെത്തുകയും തുടങ്ങിയ നാടകങ്ങള്‍ക്ക് പിന്നാലെ മധുവിധു ആഘോഷിക്കുകയാണ് സീതയും ഇന്ദ്രനും. ഇവര്‍ക്കൊപ്പം ധര്‍മനുമുണ്ട്. ഇവര്‍ മാത്രമല്ല ഫളവേഴ്‌സിലെ തന്നെ മറ്റൊരു പരമ്പരയായ അരയന്നങ്ങളുടെ വീട്ടിലെ താരങ്ങളും ഈ ഹണിമൂണ്‍ യാത്രയില്‍ ഇവര്‍ക്കൊപ്പം എത്തിയിട്ടുണ്ട്. രണ്ട് സീരിയലുകളിലെയും നായിക നായകന്മാര്‍ ഒരുമിക്കുന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ട്വിസ്റ്റ്‌ കൊണ്ട് വരുകയാണ് സീത ടീം. ഒരു ഹൗസ് ബോട്ടിനുള്ളില്‍ ഹണിമൂണ്‍ അടിച്ച് പൊളിച്ച് ആഘോഷിക്കുകയാണ്. മലയാളത്തിലെ സീരിയലുകളുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്.

ഹൗസ് ബോട്ടിലെത്തിയ ഇന്ദ്രനും ധര്‍മനും അവരുടെ അച്ഛനെ കണ്ടുമുട്ടുകയാണ്. അമ്മയെ പറ്റിച്ച് നാട് വിട്ട അച്ഛനെ കൊല്ലണമെന്ന ആഗ്രഹവുമായിട്ടാണ് ധര്‍മന്‍ നടക്കുന്നത്. അതിനിടെ ധര്‍മന്റെ അച്ഛനും തന്റെ അച്ഛനും ഒരാളാണെന്ന് ഇന്ദ്രന്‍ തിരിച്ചറിയുന്നു. ഇതിനിടെ അദ്ദേഹത്തെ ആരോ കായലില്‍ കൊന്ന് തള്ളിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button