വിസ്മയ കാറ്റായി ഗെയിം ഓഫ് ത്രോണ്‍സ്!

ഗെയിം ഓഫ് ത്രോൺസിന്റെ 8ആം പതിപ്പിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. 2 മിനിറ്റ് 2 സെക്കന്റ്‌ ദൈര്‍ഘ്യം ഉള്ളതാണ് ട്രൈലെർ. ഏപ്രിൽ 14-നാണ് പുതിയ സീരിയസ് പുറത്തിറങ്ങുന്നത്. ജോർജ് ആർ ആർ മാർട്ടിൻ എഴുതിയ എ സോങ് ഐസ് ആൻഡ് ഫയർ എന്നാ ഫാന്റസി നോവലിനെ ആസ്പദമാക്കിയാണ് ഗെയിം ഓഫ് തോൺസ് നിർമിച്ചത്.

7 സീസണുകളിലായി HBO സ്ട്രീം ചെയുന്ന സീരിസിന് ലോകമെമ്പാടുമുള്ള പ്രേഷകർ വളരെയധികം സ്വീകാര്യതയാണ് നൽകുന്നത്. ഗെയിം ഓഫ് തോൺസ് പരമ്പരയുടെ പുതിയ ട്രെയിലറിനും നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. എപ്പിസോഡുകൾ മാത്രമാണ് അവസാന സീരിസില്‍ ഉള്ളത്.

SHARE