മാസ്റ്റര്‍പീസില്‍ മമ്മൂട്ടിയുടെ സ്ഥാനത്ത് സുരേഷ്ഗോപി ആയിരുന്നെങ്കില്‍; കിടിലന്‍ മറുപടിയുമായി ഗോകുല്‍ സുരേഷ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം നിരവധി യുവതാരങ്ങളും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മാസ്റ്റര്‍പീസ്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി താരങ്ങളും തിരക്കിലാണ്. അങ്ങനെ പ്രമോഷന്‍ പരിപാടിക്കായി ഒരു കോളേജില്‍ എത്തിയതായിരുന്നു നടനും, എം.പിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. വളരെ രസകരമായി പരിപാടി നടക്കവേയാണ് ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യമുണ്ടായത്. മാസ്റ്റര്‍പീസില്‍ മമ്മൂട്ടിക്ക് പകരം അച്ഛന്‍ സുരേഷ് ഗോപി ആയിരുന്നു അഭിനയിച്ചിരുന്നതെങ്കില്‍ എന്ന ചോദ്യത്തിനാണ് ഗോകുല്‍ കിടിലന്‍ മറുപടി നല്‍കിയത്. ”അതൊരു ആക്കിയ ചോദ്യം ആണെന്നറിയാം..പടം റിലീസും ആയി. ഇനി ആ ചോദ്യത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്നും മാമ്മൂക്കയുമായി അച്ഛനെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നു” മാണ് കുസൃതിയോടെ ഗോകുല്‍ സുരേഷ് വിദ്യാര്‍ത്ഥിക്ക് മറുപടി കൊടുത്തത്. ചിത്രത്തിലെ ഗോകുല്‍ സുരേഷിന്റെ അഭിനയം വളരെ മികച്ചതാണ്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷവും താരം പങ്കുവെച്ചു.

SHARE