GeneralLatest NewsMollywood

സുരേഷ് ഗോപിയെ തോൽപ്പിക്കുന്നത് മെക്കയിൽ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തി; വിമര്‍ശനങ്ങളെക്കുറിച്ച് ഗോകുല്‍

വർഗീയത മാത്രമാണ് സുരേഷ്ഗോപി വന്നാൽ ഉണ്ടാകുക എന്ന രീതിയിലായിരുന്നു പ്രചാരണം.

. ലോക്സഭാ മണ്ഡലങ്ങളിലെ തീ പാറും മല്‍സരങ്ങള്‍ അവസാനിച്ചു. തൃശ്ശൂര്‍ ലോക് സഭ മണ്ഡലം ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത് സൂപ്പര്‍താരം സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടായിരുന്നു. എന്‍ഡിഎയുടെ മത്സരാര്‍ത്ഥിയായ സുരേഷ് ഗോപി ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിൽ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച്‌ മകനും നടനുമായ ഗോകുൽ സുരേഷ് തുറന്നു പറയുന്നു.

സുരേഷ് ഗോപിയ്ക്ക് വേണ്ടി മകന്‍ ഗോകുലും ഭാര്യ രാധികയും പ്രചരണത്തിന് ഇറങ്ങിയിരുന്നു. വളരെ ചുരുങ്ങിയ സമയം മാത്രമാണ് തങ്ങൾക്ക് പ്രചാരണത്തിന് ലഭിച്ചതെന്നു ഗോകുല്‍ പറയുന്നു. എന്നാല്‍ പ്രചാരണ സന്ദര്‍ഭത്തില്‍ ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഗോകുല്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ” അച്ഛൻ ചെയ്യുന്ന നന്മകളെ ബോധപൂർവ്വം മറച്ച് മറ്റുകാര്യങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു. തോൽക്കുമെന്നുള്ള ഭയം കാരണം അവർ ജനങ്ങളെ വളരെയധികം തെറ്റിധരിപ്പിച്ചിട്ടുണ്ടായിരുന്നു. വർഗീയത മാത്രമാണ് സുരേഷ്ഗോപി വന്നാൽ ഉണ്ടാകുക എന്ന രീതിയിലായിരുന്നു പ്രചാരണം. മറ്റു മതത്തിലുള്ളവർക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞ് പരത്തി.”

അച്ഛനെ തോൽപ്പിക്കുന്നത് മെക്കയിൽ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ടെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button