ഓസ്കർ വേദിയിൽ ഗ്രീൻ ബുക്ക് മികച്ച സിനിമ

ലോസാഞ്ചലസ് : 91-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഫാരെല്ലി ഒരുക്കിയ ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ബൊഹീമിയന്‍ റാപ്‌സഡിലെ അഭിനയത്തിലൂടെ റാമി മാലിക് മികച്ച നടനായും ദി ഫേവ്‌റിറ്റിലൂടെ ഒലീവിയ കോള്‍മാന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടി. റോമയുടെ സംവിധാനത്തിലൂടെ അല്‍ഫോന്‍സോ കുറോന്‍ മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം സ്വന്തമാക്കി.

പീറ്റര്‍ ഫാരെല്ലിയുടെ ഗ്രീന്‍ ബുക്ക് മികച്ച ചിത്രമടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേയ്ക്കാണ് മറ്റൊരു പുരസ്‌കാരം. മെഹര്‍ഷല അലിയുടെ രണ്ടാമത് ഓസ്‌കര്‍ പുരസ്‌കാരമാണിത്. 2017-ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു. റെജിന കിങ് ആണ് മികച്ച സഹനടി.

SHARE