കുട്ടിക്കളിയില്ലാതെ കുടുംബഭാരം ചുമലിലേറ്റി : വേദനയില്‍ വിങ്ങാതെ ഗിന്നസ് പക്രു

മലയാള സിനിമാ ലോകത്തിനു അതിശയമാണ് ഗിന്നസ് പക്രു എന്ന പ്രതിഭ,  ‘ഇളയരാജ’ എന്ന ചിത്രത്തിലൂടെ ആഴമുള്ള അഭിനയത്തിന്റെ അഴകുള്ള നിറം സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ് ഗിന്നസ് പക്രു, മാധവ രാംദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’ എന്ന ചിത്രത്തില്‍ തീക്ഷ്ണമായതും, സൂക്ഷ്മമായതുമായ ഒരു അഭിനയ വീര്യം പക്രു എന്ന കലാകാരനിലൂടെ നമുക്ക് ദര്‍ശിക്കാനാകുമെന്നത് തീര്‍ച്ച. നല്ല നടന്റെ എളിമയോടെ ഗിന്നസ് പക്രു ജീവിതത്തെ നോക്കി കാണുന്ന കാഴ്ചപാടില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കി കഴിഞ്ഞു.

ജീവിതത്തെക്കുറിച്ച് ഗിന്നസ് പക്രുവിന്റെ അതിവൈകാരികമായ തുറന്നു പറച്ചില്‍ ഇങ്ങനെ

തമാശ എന്നത് ഉപജീവനത്തിനായി എടുത്തണിയുന്ന മേലങ്കിയാണെന്നും ജീവിതത്തെ സീരിയസായി കാണുന്ന വ്യക്തിയാണ് താനെന്നും ഗിന്നസ് പക്രു വേദനയില്‍ വിങ്ങാതെ പങ്കുവയ്ക്കുന്നു.

വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല. കുട്ടിക്കാലം മുതല്‍ക്കേ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ച ആളാണ് ഞാന്‍, തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്, ജോലിയുടെ ഭാഗമാണത്, തമാശയുടെ മേമ്പൊടിക്കുള്ളില്‍ നില്‍ക്കുന്ന കഥാപാത്രത്തോട് ഏറെ പ്രിയമുണ്ടെനിക്ക്, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഗിന്നസ് അജയകുമാര്‍ വ്യക്തമാക്കുന്നു.

 

 

SHARE