അന്ന് എന്നെ ആരും അംഗീകരിച്ചില്ല, ജോലി ചെയ്താല്‍ അപ്പോള്‍ തന്നെ കൂലി ലഭിക്കണം!!

 അംഗീകാരങ്ങള്‍ വൈകി ലഭിക്കുന്നത് സിനിമാ മേഖലയില്‍ നിത്യ സംഭവമാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മുന്പ് ചെയ്ത ഒരു ചിത്രം മികച്ചതാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറയുകയാണ്‌ തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ജിവി പ്രകാശ്.

കാര്‍ത്തി നായകനായി 2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. പ്രേക്ഷക നിരൂപ ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വരാഘവന്‍ ആയിരുന്നു. കാര്‍ത്തിയ്ക്ക് പുറമേ റീമ സെന്‍, ആന്‍ഡ്രിയ, പാര്‍ഥിപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ജിവി പ്രകാശ്, യുവാന്‍ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. ആയിരത്തില്‍ ഒരുവനെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ തനിയ്ക്ക് സന്തോഷമല്ല മറിച്ച്‌ ദുഃഖമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

”എന്റെ ഏറ്റവും നല്ല വര്‍ക്കാണ് ആയിരത്തില്‍ ഒരുവന്‍. എന്നാല്‍ അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആരും ആ ചിത്രത്തിലെ ഗാനങ്ങള്‍ അംഗീകരിച്ചതുമില്ലായിരുന്നു. ചിത്രത്തിനെ തേടി അംഗീകാരം എത്തിയപ്പോള്‍ തനിയ്ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചില്ലെന്നും” ജിവി പ്രാകാശ് പറഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതാണെന്ന് ഇന്ന് പലരും പറയുമ്പോള്‍ അങ്ങേറ്റം വേദനയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു

SHARE