Latest NewsMollywood

സിനിമാ മേഖലയിലും സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി നടി

ഏറ്റവും ജനപ്രീതിയുള്ള പുരുഷ താരങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നത് വ്യവസായത്തിന്റെ സ്വഭാവമാണ്

എല്ലാ മേഖലയിലും നിലനില്‍ക്കുന്നതു പോലെ സ്ത്രീകള്‍ക്കു നേരേയുള്ള വിവേചനവും പ്രയാസങ്ങളും സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ടെന്ന് നടി ഹണി റോസ്. തന്റെ അടുത്ത ചിത്രം സ്ത്രീ കേന്ദ്രീകൃതമാണ്. ഇതിന്റെ രചന ഡോക്റ്ററായ വീണയാണ്. വീണയ്ക്ക് ചിത്രം സംവിധാനം ചെയ്യണമെന്ന് ഉണ്ടായിരുന്നെങ്കിലും ഒരു സ്ത്രീ എന്ന നിലയില്‍ ആ ചുമതല നേടിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. അതിനാലാണ് സംവിധാനം വി കെ പ്രകാശിനെ ഏല്‍പ്പിച്ചത്.

അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും നടന്‍മാരെ ചുറ്റിപ്പറ്റിയാണ് ഏറെയും സിനിമകളെന്നും മഞ്ജുവാര്യര്‍, പാര്‍വതി പോലുള്ള ചില താരങ്ങള്‍ അതിന് മാറ്റം വരുത്തുന്നുണ്ടെന്നും ഹണി റോസ് പറഞ്ഞു. പാര്‍വതിക്ക് ഒരു ചിത്രത്തെ വിജയത്തിലെത്തിക്കാനാകും. എന്നാല്‍ അതില്‍ ഏറ്റവും ജനപ്രീതിയുള്ള പുരുഷ താരങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നത് വ്യവസായത്തിന്റെ സ്വഭാവമാണ്. മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് ആയി ചുമതലയേറ്റത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നും സംഘടനയുടെ എക്സിക്യൂട്ടിവ് അംഗം കൂടിയായ ഹണി റോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button