BollywoodLatest News

ഞാനൊരു സ്വവർഗ്ഗാനുരാഗി; തന്റെ ലൈംഗികതയെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകന്‍

ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ കരൺ ജോഹർ താനൊരു സ്വവർഗാനുരാഗിയാണെന്ന് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. തന്റെ ലൈംഗികതയെ പറ്റി പൊതു ഇടങ്ങളില്‍ മടിയില്ലാതെ തുറന്നുസംസാരിക്കുന്ന വ്യക്തികൂടിയാണ് കരൺ. ഇപ്പോഴിതാ സ്വര്ഗാനുരാഗി ആയത് കൊണ്ട് താന്‍ മിണ്ടാതിരിക്കണം എന്ന് പറയുന്നത് ശരിയല്ല എന്നും നിങ്ങളുടെ കാഴ്ചപ്പാടിനാണ് പ്രശ്നമെന്നും കരണ്‍ പറയുന്നു.

”എന്റെ ജീവിതത്തെക്കുറിച്ചും ലൈംഗികത്വത്തെക്കുറിച്ചും സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതെന്റെ മാത്രം കാര്യമാണ്. ഒരു ഘട്ടത്തിൽ സ്വവർഗരതിയോട് ഭയമായിരുന്നു എനിക്ക്. എന്റെ ലൈംഗികത്വത്തെക്കുറിച്ച് നിങ്ങൾ സംസാരിക്കാം, പക്ഷേ സ്വവർഗലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ നിങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്. അറിവില്ലാത്ത മനസ്സാണ് നിങ്ങളുടെ, അസംസ്കൃതമായ ചിന്തകളാണ് നിങ്ങളുടെ. ”

സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തും മുൻപെ ഓൺലൈൻ ആക്രമണത്തിനും ട്രോളുകൾക്കുമെല്ലാം കരൺ വിധേയനായിട്ടുണ്ട്. അതിനെക്കുറിച്ചും താരം പറയുന്നു ”ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാൽ പിന്നീട് സാധാരണസംഭവമായി തോന്നി. ഇപ്പോൾ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാൻ ഉണരുന്നത്.”

Tags

Post Your Comments

Related Articles


Back to top button
Close
Close