ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും; ആദ്യദിനത്തില്‍ 34 ചിത്രങ്ങള്‍

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. മേളയുടെ ആദ്യ ദിവസമായ നാളെ 34 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. രാവിലെ ഒന്‍പതിന് റഷ്യന്‍ സംവിധായകന്‍ ഇവാന്‍ ദ്വോര്‍ദോവ്‌സ്‌കിയുടെ ‘ജമ്പ് മാനും’ യിങ് ലിയാങിന്റെ എ ഫാമിലി ടൂറും പ്രദര്‍ശിപ്പിക്കും. കൂടാതെ ഹോപ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ ഉള്‍പ്പെട്ട മെല്‍ ഗിപ്സണ്‍ സംവിധാനം അപ്പോകാലിപ്‌റ്റോയുടെയും ഇംഗ്മര്‍ ബര്‍ഗ്മാന്റെ ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സിന്റെയും ഏക പ്രദര്‍ശനവും വെള്ളിയാഴ്ചയാണ് നടക്കുക.

വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദി ഒരുക്കിയ സ്പാനിഷ് സൈക്കോ ത്രില്ലര്‍ എവെരിബഡി നോസ് പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ നഗരത്തിലെ 13 തിയേറ്ററുകളിലായി വിദേശ ചിത്രങ്ങളുടേതടക്കം 488 പ്രദര്‍ശനങ്ങളാണ് നടക്കുക.

SHARE