FestivalGeneralIFFKNEWS

ആരെയും അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല; നടി പാര്‍വതി

ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പാര്‍വ്വതി ഐഫ്എഫ്കെയിലെയും സജീവ സാന്നിധ്യമാണ്. ഐ.എഫ്.എഫ്കെയില്‍ ‘ടേക്ക് ഓഫ്’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലായിരുന്നു പാര്‍വതി മാതൃഭൂമി ഡോട്ട് കോമിനോട് വിശേഷങ്ങള്‍ പങ്കുവെച്ചത്.

പാര്‍വതി എന്ന നടി മലയാള സിനിമയ്ക്ക് അവിഭാജ്യഘടകമായി തോന്നുന്നില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം, പാര്‍വതി എന്നല്ല ആരായാലും അങ്ങനെ തന്നെയാണ്, ഒരു നടനോ നടിയോ ഇല്ലെങ്കില്‍ സിനിമ നടക്കില്ല എന്ന് ആരെയും പറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല, മാധ്യങ്ങള്‍ ആയാലും ,ആളുകള്‍ ആയാലും, അങ്ങനെ വിചാരിക്കരുത്, അഭിനേതാക്കള്‍ സ്വയം അങ്ങനെ കരുതുകയും അരുത്. ആര് വന്നാലും പോയാലും സിനിമയും, കലയും അതിന്റെ സഞ്ചാരം തുടരുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button