കിടക്ക പങ്കിടല്‍ കഴിഞ്ഞാലും നിര്‍മ്മാതാക്കളുടെ പിന്നീടുള്ള തനിനിറം വെളിപ്പെടുന്നതിനെക്കുറിച്ച് നടി ഇല്യാന

സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വലിയ ചര്‍ച്ചകളിലേക്ക് വഴിമാറുമ്പോള്‍ ചില തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ മൂല്യമേറിയ നായിക ഇല്യാന  ഡിക്രൂസ്. നടിമാരുമായി കിടക്ക പങ്കിട്ട ശേഷം അവരെ അവഗണിക്കുന്ന പതിവ് സിനിമയിലുണ്ടെന്നു ഇല്യാന പറയുന്നു.

“സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ല. ഒരിക്കല്‍ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മാതാവ് മോശമായി പെരുമാറി. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയത്.” ബോബൈ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഇല്യാന വ്യക്തമാക്കി.

SHARE