ആദ്യ ചുംബനം 15 വയസ്സില്‍; ഇമ്രാന്‍ ഹാഷ്മിയുടെ തുറന്നുപറച്ചിൽ

ബോളിവുഡിലെ ചുംബന നായകൻ ഇമ്രാന്‍ ഹാഷ്മി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നടത്തിയ പരാമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇമ്രാൻ അഭിനയിച്ച പല സിനിമകളിലും നായികമാരുമൊത്തുള്ള ചൂടന്‍ രംഗങ്ങളിലൂടെയാണ് ഈ താരം കൂടുതല്‍ പ്രശസ്തി നേടിയത്. ലിപ് ലോക്ക് രംഗങ്ങളില്‍ അദ്ദേഹത്തെ കടത്തിവെട്ടാനാരുമില്ലെന്ന് കൂടെ അഭിനയിച്ചവര്‍ പോലും സാക്ഷ്യപ്പെടുത്തിയിരുന്നു.

മര്‍ഡര്‍, അക്‌സര്‍, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളിലെ ചുംബനരംഗങ്ങള്‍ ഏറെ പ്രശസ്തമായിരുന്നു. തന്റെ ജീവിതത്തിലെ ആദ്യ ചുംബനത്തെക്കുറിച്ച് ഇമ്രാൻ പറയുന്നതിങ്ങനെ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ ചുംബനം. പക്ഷേ അന്ന് മുന്‍കൈ എടുത്തത് താനായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. കോളേജ് പഠനകാലത്താണ് യഥാര്‍ത്ഥ പ്രണയത്തില്‍ അകപ്പെടുന്നത്.

Image result for imran hashmi kiss scene

 

5 വര്‍ഷമാണ് താന്‍ അന്ന് അവള്‍ക്കായി ചെലവഴിച്ചതെന്നും താരം പറയുന്നു. ഇപ്പോള്‍ താനൊരു റിട്ടയേര്‍ഡ് കിസ്സറാണെന്നും അദ്ദേഹം പറയുന്നു. സീരിയല്‍ കിസ്സറില്‍ നിന്നും റിട്ടയേര്‍ഡായിരിക്കുകയാണ് താനെന്നും അദ്ദേഹം പറയുന്നു.

SHARE