GeneralLatest NewsMollywood

രണ്ടു വീട്ടുകാരും സമ്മതിച്ചില്ല; രജിസ്റ്റര്‍ വിവാഹം ചെയ്തതിനെക്കുറിച്ച് നടി ഇന്ദ്രജ

പക്കാ വെജ് ആണ് താന്‍ അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് നോൺ വീട്ടിൽ പാചകം ചെയ്യില്ലെന്ന് ഒരു കരാര്‍ വച്ചു

മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമാണ് ഇന്ദ്രജ. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചു ഇന്ദ്രജ ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. നീണ്ട ആറുവര്‍ഷങ്ങളുടെ പ്രണയത്തിനു ഒടുവിലാണ് ഇന്ദ്രജ നടന്‍ അബ്സറിനെ വിവാഹം ചെയ്തത്. തുളുബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ മറ്റൊരു മതത്തിലെ ഒരാളെ വിവാഹം ചെയ്യുന്നത് വലിയ പ്രശ്നമായിരുന്നു.

അതിനെക്കുറിച്ച് ഇന്ദ്രജയുടെ വാക്കുകള്‍ ഇങ്ങനെ …”രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം.  പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ– മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ.”

പക്കാ വെജ് ആണ് താന്‍ അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് നോൺ വീട്ടിൽ പാചകം ചെയ്യില്ലെന്ന് ഒരു കരാര്‍ വച്ചുവെന്നു താരം പറയുന്നു.

Tags

Post Your Comments


Back to top button
Close
Close