പ്രതിഭയുള്ള ആ രാജകുമാരന്‍ തിരിച്ചെത്തുന്നു!

പൃഥ്വിരാജിനേക്കാള്‍ അഭിനയത്തിന്‍റെ റേഞ്ച് ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഇന്ദ്രജിത്ത് സുകുമാരന്‍ മലയാള സിനിമയില്‍ നിന്ന് കൂട് വിട്ടു പുറത്തിറങ്ങിയിരിക്കുകയാണോ എന്ന പ്രേക്ഷകരുടെ തോന്നലിനെ കണ്ണിച്ചു കൊണ്ട് ഇതാ  ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ ഈ താരപുത്രന്‍  ശക്തമായി തിരിച്ചെത്തുകയാണ്.

ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ  ലൂസിഫറിലെ വേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കി കഴിഞ്ഞു. ചിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായ ഒരു വേഷമാണ് ഇന്ദ്രജിത്ത് കൈകാര്യം ചെയ്യുന്നത്, പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുമ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തിനായി കരുതി വച്ചിരിക്കുന്നത് മോഹന്‍ലാലിനോളം പ്രധാന്യമുള്ള കഥാപാത്രത്തെ തന്നെയാകും. ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്ററില്‍ ഇന്ദ്രജിത്തിന്റെ  ഗോവര്‍ദ്ധന്‍ എന്ന വേഷം ദുരൂഹമായി നിലകൊള്ളുന്നത് ആരാധകരെയും ആവേശത്തിലാക്കി കഴിഞ്ഞു.

SHARE