InternationalLatest NewsMollywood

മലയാളിക്ക് അഭിമാനമായി ഇന്ദ്രന്‍സ്, പിന്നെ എന്തിനാണ് ഈ അവഗണന, എന്തുകൊണ്ട് മുന്‍നിര താരങ്ങള്‍ ഇതിന് പ്രാധാന്യം കൊടുക്കുന്നില്ല; വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത്

മറ്റുനടന്മാര്‍ പുരസ്‌കാരവും അംഗീകാരവും നേടുമ്പോഴുള്ള ആരവമോ ആര്‍പ്പുവിളികളോ അഭിനന്ദന പ്രവാഹമോ ഒന്നും തന്നെ ഇന്ദ്രന്‍സിന് മാധ്യമങ്ങളുടെയോ സഹപ്രവര്‍ത്തകരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയരുന്നു

ഹാസ്യകഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ ഏറെ ചിരിപ്പിച്ച നടന്‍ ഇന്ദ്രന്‍സ് ഇന്ന് മലയാള സിനിമാലോകത്തിന്റെ അഭിമാന താരമാണ്. അദ്ദേഹത്തിന്റെ അഭിനയമികവിന് അന്താരാഷ്ട്ര അംഗീകാരവും ആദരവും ലഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ഇന്ദ്രന്‍സ് നായകനായ വെയില്‍ മരങ്ങള്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും അവിടെ അദ്ദേഹത്തിന് റെഡ് കാര്‍പെറ്റ് വിരിച്ചുള്ള സ്വീകരണം ലഭിക്കുകയും ചെയ്തു.

ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തിന്റെ ഈ സന്തോഷത്തില്‍ പങ്ക് ചേരുകയും പോസ്റ്റ് ഫേസ്ബുക്കില്‍ പങ്ക് വെയ്ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും ഇന്ദ്രന്‍സിനേയും സംവിധായകന്‍ ബിജുവിനേയും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. എന്നാല്‍, മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ മാത്രം ഈ വാര്‍ത്തയ്ക്ക് വേണ്ട പ്രാധാന്യം കൊടുക്കുന്നില്ലെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മറ്റുനടന്മാര്‍ പുരസ്‌കാരവും അംഗീകാരവും നേടുമ്പോഴുള്ള ആരവമോ ആര്‍പ്പുവിളികളോ അഭിനന്ദന പ്രവാഹമോ ഒന്നും തന്നെ ഇന്ദ്രന്‍സിന് മാധ്യമങ്ങളുടെയോ സഹപ്രവര്‍ത്തകരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയരുന്നു. നടനെ തികച്ചും അവഗണിക്കുന്ന ഈ നീക്കം ശക്തമായി എതിര്‍ക്കപ്പെടണം എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പറയുന്നത്. സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇപ്പോള്‍ തലയിലെടുത്ത് വെച്ച് നടന്നേനെ എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button