GeneralLatest NewsMollywood

സുരേഷ് ഗോപിയെ പിന്തുണയ്ക്കാനാവില്ല; ഇന്നസെന്റ്

കഴിഞ്ഞ തവണ സുരേഷ് ഗോപി തനിക്കു വേണ്ടി പ്രചാരണത്തിന് വന്നിരുന്നു

ലോക് സഭ തിരഞ്ഞെടുപ്പില്‍ മികച്ച വോട്ടിംഗാണ് കേരളത്തില്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നടന്‍ ഇന്നസെന്റ് സുരേഷ് ഗോപി സുഹൃത്താണെങ്കിലും വോട്ടു ചെയ്യാനാവില്ലെന്ന് പറയുന്നു,. ” കഴിഞ്ഞ തവണ സുരേഷ് ഗോപി തനിക്കു വേണ്ടി പ്രചാരണത്തിന് വന്നിരുന്നു. ഇക്കുറി അദ്ദേഹം വേറെ പാര്‍ട്ടിയിലാണ്. അതുകൊണ്ട് സുരേഷ് ഗോപിയെ പിന്തുണയ്ക്കാനാവില്ല. കൂടാതെ തൃശൂരിലെ വോട്ടര്‍ ആയിട്ടും സുരേഷ് ഗോപി തന്നോടു വോട്ടു ചോദിച്ചില്ല” എന്നും ഇന്നസെന്റ് പറഞ്ഞു.

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ മകനൊപ്പം വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. ”ചലച്ചിത്ര രംഗത്തുള്ള പലര്‍ക്കും തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്താന്‍ പല തടസങ്ങളുണ്ട്. ഇക്കുറി തനിക്കു വേണ്ടി മമ്മൂട്ടി പ്രചാരണത്തിന് എത്തിയിരുന്നു. കഴിഞ്ഞ തവണ സുരേഷ് ഗോപി തന്റെ പ്രചാരണത്തിന് വന്നിരുന്നു.” ഇന്നസെന്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button