FestivalInternationalLatest NewsNEWS

രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ 50ലധികം ചിത്രങ്ങളുമായി സ്ത്രീ സംവിധായകര്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ സ്ത്രീകള്‍ ഒരുക്കുന്ന 50ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് വിഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന 34 ഡോക്യൂമെന്ററികളില്‍ പതിനൊന്നിനും പിന്നില്‍ സ്ത്രീകളാണ്. ഷോര്‍ട് ഫിക്ഷന്‍ മത്സര വിഭാഗത്തില്‍ അഞ്ചും ഫോക്കസ് ലോങ്ങ് ഡോക്യൂമെന്ററി വിഭാഗത്തില്‍ രണ്ടും ഫോക്കസ് ഷോര്‍ട്ട് ഡോക്യൂമെന്ററി വിഭാഗത്തില്‍ എട്ടും ചിത്രങ്ങളില്‍ പെണ്‍പെരുമയുണ്ട്.

മേളയുടെ ഉദ്ഘാടന ചിത്രം ബെയ്‌റൂട്ട്: ഐ ഓഫ് ദ സ്റ്റോം ഒരുക്കിയിരിക്കുന്നത് പലസ്തീനിയന്‍ സംവിധായിക മായി മസ്രിയാണ്. സ്‌പെഷ്യല്‍ സ്‌ക്രീനിങ് വിഭാഗത്തിലും വനിതകളുടെ ചിത്രങ്ങള്‍ ഉണ്ട്. എഴുത്തുകാരി അരുണ വാസുദേവിന്റെ ജീവിതത്തെ ആസ്പദമാക്കി സുപ്രിയ സുരി സംവിധാനം ചെയ്ത അരുണാ വാസുദേവ് മദര്‍ ഓഫ് ദി നേഷന്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്.

ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലും ക്യാമ്പസ് ചലച്ചിത്ര വിഭാഗത്തിലും വനിതാ പ്രാതിനിധ്യം ഉണ്ട്. അന്തരിച്ച സംവിധായിക സുമിത്ര ഭാവേയുടെ ചിത്രങ്ങളും ആദരസൂചകമായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. പലരംഗത്തും സ്ത്രീകള്‍ ഇപ്പോഴും വേര്‍തിരിവ് നേരിടുന്നുണ്ടെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button