CinemaGeneralIndian CinemaKeralaKollywoodLatest NewsMollywoodNEWS

അവരുടെ അടുത്ത ഇര ഉണ്ണിമുകുന്ദന്‍

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയും സൂപ്പര്‍താര ചിത്രങ്ങള്‍ സംവിധാനം ചെയ്ത വൈശാഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഇര. സൂപ്പര്‍താരങ്ങള്‍ക്ക് മെഗാഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ട് നിര്‍മ്മാണ രംഗത്തേക്ക് കടക്കുമ്പോള്‍ ‘ഇര’യായി അഭിനയിക്കാന്‍ കൂടെ കൂട്ടുന്നത് യുവതാരം ഉണ്ണി മുകുന്ദനെയാണ്. നവാഗതനായ സൈജു എസ്.എസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒന്നാം ഘട്ട ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയേണ്ടി വന്ന ദിലീപിന്റെ ജീവിതകഥയാണ്‌ ചിത്രം പറയുന്നതെന്നും സംസാരമുണ്ട്. കഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും സംവിധായകന്‍ വൈശാഖും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘സ്റ്റോറി ഓഫ് അന്‍ അക്യൂസ്ഡ്’ ഒരു കുറ്റാരോപിതന്റെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വൈശാഖിന്റെ അസോസിയേറ്റായിരുന്നു സംവിധായകന്‍ സൈജു. നവീന്‍ ജോസാണ് ഇരയുടെ തിരക്കഥ ഒരുക്കുന്നത്. സുധീര്‍ സുരേന്ദ്രന്‍ ക്യാമറയും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
ജയില്‍ മോചിതനായപ്പോള്‍ ദിലീപ് ധരിച്ചിരുന്ന രീതിയിലുള്ള വെള്ള ഷര്‍ട്ടും നീട്ടി വളര്‍ത്തിയ താടിയുമായി ഉണ്ണി മുകുന്ദന്‍ ജയിലിന് പുറത്തെ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരെ കൈ കൂപ്പുന്ന ഇരയുടെ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് ദിലീപിന്റെ ജീവിതകഥയുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്ന സംശയങ്ങള്‍ക്ക് കാരണം. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഉദയ് കൃഷ്ണയും വൈശാഖും. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിയ,നിരഞ്ജന അനൂപ്‌ എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റര്‍.ഹരി നാരായണന്‍ ഗാനങ്ങളെഴുതുന്നു.

shortlink

Related Articles

Post Your Comments


Back to top button