GeneralKollywoodLatest News

വിജയ് സേതുപതിയെ നീക്കിയില്ലെങ്കിൽ ചിത്രം കാണില്ല; വിമര്‍ശനവുമായി ആരാധകര്‍

താരത്തിന്റെ ശബ്ദം ആസ്വാദനത്തെ ബാധിക്കുന്നുവെന്നും ഒട്ടും യോജിക്കുന്നില്ലെന്നുമാണ് വിമര്‍ശനം.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌ സേതുപതിയ്ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. അവഞ്ചേർസ് എൻഡ് ഗെയിമിന്റെ തമിഴ് പതിപ്പിൽ അയൺമാന് ശബ്ദം നൽകിയത്തിനെതിരെയാണ് വിജയ് സേതുപതിക്ക് ട്രോൾ ആക്രമണം നേരിടേണ്ടി വന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴിൽ അയൺമാന് ശബ്ദം നൽകിയിരുന്ന ഡബ്ബിങ് ആർടിസ്റ്റിനെ നീക്കിയാണ് വിജയ് സേതുപതിയെ കൊണ്ട് വന്നത് എന്നാല്‍ താരത്തിന്റെ ശബ്ദം ആസ്വാദനത്തെ ബാധിക്കുന്നുവെന്നും ഒട്ടും യോജിക്കുന്നില്ലെന്നുമാണ് വിമര്‍ശനം. അതോടെ അവഞ്ചേർസ് എൻഡ് ഗെയിം ട്രെയിലറിന് താഴെയായി ആരാധകർ ട്രോളുമായി എത്തികഴിഞ്ഞു. വിജയ് സേതുപതിയെ നീക്കിയില്ലെങ്കിൽ ചിത്രം കാണില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button