ആരാധകരെ ഇളക്കി മറിച്ച ഐറ്റം ഡാൻസർ അൽഫോൺസയുടെ വിവാദ ജീവിതം

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് നരസിംഹം. ചിത്രത്തിന്റെ തുടക്കത്തിൽ ആരാധകരെ ഹരം കൊള്ളിച്ച ഒരു ഡാൻസറാണ് അൽഫോൺസ. മോഹൻലാലിനൊപ്പം ആടിപ്പാടി താരത്തെ ആരാധകർ അത്ര വേഗം മറക്കില്ല.

തമിഴ്നാട്ടിൽ ജനിച്ച ഒരു താരമാണ് അൽഫോൻസ. ഒരു കാലത്ത് വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമായിരുന്നു അൽഫോൻസ. പൈ ബ്രദേർഴ്സ് എന്ന ചിത്രത്തിൽ മോഹിനിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് 1995 ൽ മലയാള സിനിമയിൽ കടന്നു വന്ന അൽഫോൻസ പക്ഷെ ശ്രദ്ധിക്കപ്പെട്ടത് നരസിംഹത്തിലെ ഐറ്റം ഡാൻസിലൂടെയാണ്. അതിനു ശേഷം 2013 വരെ ഐറ്റം ഡാൻസുമായി രംഗത്തെത്തിയിരുന്ന താരം ഇപ്പോൾ സിനിമയിൽ സജീവമല്ല.

Image result for item dancer ALPHONSA

നടൻ വിനോദ് കുമാറിനൊപ്പമാണ് 2012 വരെ താരം ജീവിച്ചത്. എന്നാൽ വിനോദ് ആത്മഹത്യ ചെയ്തു. ഇതിനെ തുടർന്ന് 2012 മാർച്ചിൽ അൽഫോൻസയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഉറക്ക ഗുളികകൾ കഴിച്ചെങ്കിലും പിന്നീട് രക്ഷപ്പെട്ടു.

Related image

വിനോദ് കുമാറിന്റെ മരണത്തിൽ താരത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് താരം രംഗത്ത് എത്തുകയും ചെയ്തു. ചില സാമ്പത്തിക പ്രശ്നങ്ങളും വിഷാദ രോഗവുമാണ് വിനോദിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നും അന്ന് പറഞ്ഞിരുന്നു. എന്നാൽ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് വിനോദ് തൂങ്ങിമരിക്കുകയായിരുന്നുവെന്നും പ്രചരിച്ചിരുന്നു.

Related image

 

SHARE