CinemaGeneralLatest NewsMollywoodNEWS

തൃശൂര്‍ സ്ലാംഗ് ആണോ ദേ അത് ഇവിടെ പെര്‍ഫെക്റ്റ്‌ എന്ന് ആരാധകര്‍!!

മണ്ണാറത്തൊടി ജയകൃഷ്ണനായി മോഹന്‍ലാല്‍ വിലസിയ തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രം ഇന്നും യുവത്വം ആഘോഷിക്കുന്ന സിനിമകളില്‍ ഒന്നാണ്

മോഹന്‍ലാലിന്റെ ഓണച്ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ കോമഡി ചിത്രമെന്ന നിലയിലാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്,മോഹന്‍ലാലിന്റെ മാര്‍ഗം കളിയുള്‍പ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നവാഗതരായ ജിബി ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റു നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

തൃശ്ശൂര്‍ സ്ലാംഗിലെ പെര്‍ഫെക്ഷന്‍ മോഹന്‍ലാല്‍ തന്റെ കധാപത്രങ്ങളിലേക്ക് അനായാസേന ആവഹിക്കുമെന്നാണ് ആരാധകരുടെ പക്ഷം. അതിനായി അവര്‍ ചൂണ്ടിക്കാട്ടുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചെയ്ത ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഗംഭീര പ്രകടനമാണ്, മണ്ണാറത്തൊടി ജയകൃഷ്ണനായി മോഹന്‍ലാല്‍ വിലസിയ തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രം ഇന്നും യുവത്വം ആഘോഷിക്കുന്ന സിനിമകളില്‍ ഒന്നാണ്.

വെള്ളിമൂങ്ങ സംവിധാനം ചെയ്ത ജിബു ജേക്കബ്ബിന്റെ സംവിധാന സഹായികളായ ജിബി ജോജു ടീം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പറയുന്ന ഇട്ടിമാണി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു, ഇട്ടിമാണി മാസാണ് മനസുമാണ് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍, ഓണച്ചിത്രമെന്ന നിലയില്‍ മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷമാക്കാനിരിക്കുന്ന ഇട്ടിമാണി തൃശൂര്‍ സ്ലാഗുമായി പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments


Back to top button