അബദ്ധത്തില്‍ അശ്ലീല രംഗങ്ങള്‍ ടിവിയില്‍; ടെലിവിഷന്‍ മേധാവിയ്ക്കെതിരെ നടപടി

ഹോളിവുഡിലെ ആക്ഷന്‍ കിങ് ജാക്കി ചാന്‍ ആരാധകര്‍ ഏറെയുള്ള ഒരു താരമാണ്. എന്നാല്‍ താരത്തിന്റെ ചിത്രത്തിലെ സെക്‌സ് സീന്‍ അബദ്ധത്തില്‍ ടിവിയില്‍ കാണിച്ചതിന് ടെലിവിഷന്‍ മേധാവിയേ പുറത്താക്കി. ഇറാനിലാണ് സംഭവം. സ്ത്രീയും പുരുഷനും സ്‌ക്രീനില്‍ കൈകൊടുക്കുന്നതുപോലും പ്രശ്‌നമായ ഇറാനില്‍ സെക്‌സ് രംഗങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയാണ് പ്രാദേശിക മേധാവിക്കെതിരേ നടപടിയെടുത്തത്.

കിഷ് ഐലന്‍ഡിലെ ഒരു പ്രാദേശിക ടിവി സ്റ്റേഷനാണ് അബദ്ധത്തില്‍ അശ്ലീല രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. ടെലിവിഷനില്‍ വന്ന സെക്‌സ് സീനിന്റെ ക്ലിപ്പിങ് ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയാതോടെയാണ് അധികൃതര്‍ നടപടി എടുത്തത്. ഐആര്‍ഐബിയുടെ നിയമങ്ങള്‍ക്ക് എതിരാണ് എന്നാരോപിച്ചാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഈ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ പത്ത് വിദ്യാര്‍ത്ഥികള്‍ ബസ് അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്കെതിരേ പോലും നടപടി എടുക്കാതെ ഒരു രംഗം ടിവിയില്‍ കാണിച്ചതിന് ഒരാളുടെ ജോലി തെറിപ്പിച്ചത് എന്തിനെന്ന ചോദ്യവുമായി വിമര്‍ശകര്‍ രംഗത്ത്.

SHARE