CinemaMollywoodNEWS

പ്രേം നസീറിന്‍റെ അഭിനയത്തിലെ കൃത്രിമത്വം: വിമര്‍ശകര്‍ക്ക് അമ്പരപ്പിക്കുന്ന മറുപടി നല്‍കി ജയറാം!

പണ്ടൊക്കെ ശബ്ദം കിട്ടാനായി അരികിലെ കസേരയിലൊക്കെ നാഗ്ര പോലെയുള്ള ശബ്ദവിന്യാസം കടുപ്പിക്കും

എഴുനൂറോളം സിനിമകളില്‍ നായകനായി അഭിനയിച്ചു ഗിന്നസ് ബുക്കില്‍ ഇടം നേടിയ നിത്യ ഹരിത നായകന് മലയാളികളുടെ മനസ്സില്‍ ഒരിക്കലും മരണമില്ല. ഗാനരംഗങ്ങളില്‍ നന്നായി പാടി അഭിനയിക്കാനുള്ള വൈദഗ്ധ്യം പ്രേം നസീറിന്റെ പ്ലസ് പോയിന്റ് ആയി പറയുമ്പോഴും പ്രേം നസീറിന്റെ അഭിനയത്തിലെ കൃത്രിമത്വത്തെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട് ,അത് കൊണ്ട് തന്നെ പ്രേം നസീര്‍ ഒരു മികച്ച നടനെല്ലന്ന രീതിയില്‍ വരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്, നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചു ഗിന്നസ് ബുക്കില്‍ ഇടം നേടിയ പ്രേം നസീര്‍ മികച്ചൊരു നടനല്ലെന്ന വാദം അന്നേ നിലനിന്നിരുന്നു, കൃതിമത്വ അഭിനയമാണ് പ്രേം നസീറില്‍ പ്രകടമായിരിക്കുന്നതെന്നായിരുന്നു ചിലരുടെ വിലയിരുത്തല്‍, എന്നാല്‍ പ്രേം നസീറിന്റെ കടുത്ത ആരാധകനും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനുമായ ജയറാം പ്രേം നസീറിന്റെ അഭിനയത്തിലെ കൃത്രിമത്വത്തെക്കുറിച്ച് വിലയിരുത്തുന്നത് ഇങ്ങനെ

“നസീര്‍ സാറിനു അഭിനയിക്കാന്‍ അറിയില്ല എന്ന് പറയുന്നത് വലിയ വിഡ്ഢിത്തമാണ്, മഹാനടനാണ് അദ്ദേഹം. പണ്ടൊക്കെ ശബ്ദം കിട്ടാനായി അരികിലെ കസേരയിലൊക്കെ നാഗ്ര പോലെയുള്ള ശബ്ദവിന്യാസം കടുപ്പിക്കും, “എന്റെ അമ്മ മരിച്ചു” എന്ന് ഒന്ന് ശബ്ദം താഴ്ത്തി പറയുമ്പോള്‍ സംവിധായകന്‍ കുറെക്കൂടി ഉച്ചത്തില്‍ പറയാന്‍ ആവശ്യപ്പെടും, ശബ്ദം നന്നായി കിട്ടുന്നതിനു വേണ്ടി നസീര്‍ സാര്‍ അത് കുറച്ചു കൂടി ബലത്തില്‍ പറയാന്‍ ശ്രമിക്കും അതാണ് പലപ്പോഴും കൃത്രിമത്വ അഭിനയമായി പലരും വ്യഖാനിക്കുന്നത്. ഞാന്‍ ഉള്‍പ്പടെയുള്ള ഇന്നത്തെ നടന്മാര്‍ക്ക് അതൊക്കെ അത്ര എളുപ്പമായി കഴിഞ്ഞു, ശബ്ദത്തിനു കനം കൊടുക്കാതെ എല്ലാം അതിന്റെ സൂക്ഷ്മതയോടെ പറയാന്‍ സാധിക്കും.” ഒരു ടിവി അഭിമുഖ പരിപാടിയില്‍ ജയറാം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button