CinemaGeneralMollywoodNEWS

നിനക്കൊരു സിനിമ ഞാന്‍ നല്‍കുന്നുണ്ട് പത്മരാജന്‍ ജയറാമിനായി കരുതിവച്ചത് അപൂര്‍വ്വ സിനിമ!

ഷൈനി വില്‍സണിനെപ്പോലെയുള്ള കായിക താരങ്ങളെയും ഈ ചിത്രത്തില്‍ പങ്കെടുപ്പിക്കാന്‍ പത്മരാജന്‍ ആലോചിച്ചിരുന്നു

ജയറാം എന്ന നടനെ മലയാള സിനിമയ്ക്ക് പരിചപ്പെടുത്തിയത് പത്മരാജന്‍ എന്ന അതുല്യ പ്രതിഭയാണ് അപരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ പുതിയ താരമായി വളര്‍ന്ന ജയറാമിന് പത്മരാജന്‍ മറ്റു രണ്ടു ചിത്രങ്ങള്‍ കൂടി സമ്മാനിച്ചിരുന്നു, മൂന്നാം പക്കം, ഇന്നലെ തുടങ്ങിയ പത്മരാജന്‍ ചിത്രങ്ങളില്‍ ജയറാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. തന്നെ നായകനായി പത്മരാജന്‍ സാര്‍ ഒരു സിനിമ ആലോചിരിച്ചിരുന്നുവെന്നും സിനിമയുടെ പ്രമേയം തന്നോട് പങ്കുവെച്ചുവെന്നും ജയറാം ഓര്‍ത്തെടുക്കുന്നു.

ഒരു ദേശീയ മീറ്റിനു വേണ്ടി യാത്ര പുറപ്പെടുന്ന  കുറച്ചു സ്പോര്‍ട്സ് താരങ്ങളുടെ  ട്രെയിന്‍ യാത്രയില്‍ നടക്കുന്ന സംഭവങ്ങളും അതിന്റെ പശ്ചാത്തലത്തിലെ ഒരു ത്രില്ലര്‍ വിഷയവുമായിരുന്നു പത്മരാജന്റെ മനസിലുണ്ടായിരുന്നത്, ഷൈനി വില്‍സണിനെപ്പോലെയുള്ള കായിക താരങ്ങളെയും ഈ ചിത്രത്തില്‍ പങ്കെടുപ്പിക്കാന്‍ പത്മരാജന്‍ ആലോചിച്ചിരുന്നു.

സിനിമയുടെ തുടര്‍ പരാജയങ്ങളില്‍പ്പെട്ടു ജയറാം പ്രതിസന്ധി നേരിടുമ്പോഴായിരുന്നു താരത്തെ  ചേര്‍ത്ത് പിടിച്ചു കൊണ്ട് പത്മരാജന്‍ തന്റെ പുതിയ സിനിമയിലെ ഹീറോ ആരെന്നു വെളിപ്പെടുത്തിയത്, “പരാജയങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കരുത്, നിനക്കൊരു സിനിമ ഞാന്‍ നല്‍കുന്നുണ്ട് എല്ലാം ശരിയാകുമെടാ” എന്ന പത്മരാജന്‍ സാറിന്റെ സ്നേഹ പ്രകടനം ഒരിക്കലും  വിസ്മരിക്കാന്‍  കഴിയാത്ത മനോഹരമായ ഓര്‍മകള്‍ ആണെന്നും കൈരളി  ടിവിയിലെ ജെബി  ജംഗ്ഷന്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ ജയറാം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button