സൂപ്പര്‍ ഹിറ്റ് ഗാനത്തിന്‍റെ ഭാവസാന്ദ്രമായ വയലിന്‍ ഗീതം; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി വയലിന്‍ കവര്‍!

‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്’ എന്ന് തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ വയലിന്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകുന്നു. വയലിനിസ്റ്റ് ഫയിസ് മുഹമ്മദ്‌ ആണ് ഗാനസ്വദകര്‍ക്കായി വയലിന്‍ നാദത്തിന്റെ വിസ്മയ ലോകം സമ്മാനിക്കുന്നത്. മനോഹരമായ ഗാനത്തിന്റെ അതിമനോഹരമായ വയലിന്‍ പ്ലേയ്ക്ക് അഭിനന്ദനമറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു.

യുവതലമുറയുടെ പ്രണയ വീര്യത്തിനു പുത്തന്‍ ഉണര്‍വ്വ് നല്‍കിയ ‘തീവണ്ടി’യിലെ ‘ജീവാംശമായി’ എന്ന ഗാനത്തിന്‍റെ വയലിന്‍ ഈണം ഗാനപ്രേമികള്‍ക്ക് മറക്കാനാകാത്ത അനുഭൂതി നല്‍കുകയാണ്.

SHARE