എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ; നഷ്‌ടമായ കഥാപാത്രത്തെകുറിച്ച് മാധുരി

ചെന്നൈ: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയിലെ നായികാ സ്ഥാനം നഷ്ടമായതിനെകുറിച്ച് നടി മാധുരി. ജോജു ജോര്‍ജ് നായകനായി അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലെ നായികയാണ് മാധുരി.

ഓഡിഷന്‍ വഴിയാണ് മധുരിയെ ചാർലിയിലേക്ക് തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ കഥാപാത്രം പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ മാധുരി പറയുന്നു. പിന്നീട് മാധുരി ചാര്‍ളിയുടെ നിര്‍മ്മാതാവ് ജോജുവിന്‍റെ നായികയായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി.

എന്നാല്‍ ജോസഫ് ഹിറ്റായതോടെ മാധുരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന് മറുപടിയും താരം നൽകി.ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്ബുരോഗികളായ ചിലര്‍ പ്രചരിപ്പിച്ചതാണ്. എന്‍റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്‍റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ- മാധുരി ചോദിക്കുന്നു.

SHARE