അമ്പരപ്പിക്കാന്‍ ജുറാസിക് വേള്‍ഡ് 2; ടീസര്‍ കാണാം

ജുറാസിക് പാര്‍ക്ക് സീരീസിലെ അഞ്ചാം ചിത്രം ജുറാസിക് വേള്‍ഡ് 2 ഒരുങ്ങുകയാണ്. ആരാധരെ അമ്പരപ്പിക്കാന്‍ ഹോളിവുഡ് ചിത്രം ജുറാസിക് വേള്‍ഡ് 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദ് ഇംപോസിബിൾ, ഓർഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് സംവിധാനം.

2015ല്‍ എത്തിയ ജുറാസിക് വേള്‍ഡിന്റെ തുടര്‍ഭാഗമാണ് ചിത്രം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെൽ, ടോബി എന്നിവര്‍ അഭിനയിക്കുന്ന ചിത്രം അടുത്ത വർഷം ജൂണ്‍22ന് തിയേറ്ററുകളിലെത്തും.

SHARE