KollywoodLatest News

പ്രിയ നായികയുടെ പേര് വെളിപ്പെടുത്തി ജ്യോതിക

അന്ന് തങ്ങള്‍ അധികം സംസാരിക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ജ്യോതിക പറയുന്നു

തമിഴകത്തിന്റെ പ്രിയപ്പെട്ട നായികമാരാണ് സിമ്രാനും ജ്യോതികയും. വൈവിദ്യമാര്‍ന്ന വേഷങ്ങളില്‍ ഇരുവരും തിളങ്ങുകയും ചെയ്തു. ജ്യോതികയെയായിരുന്നു പലരും സിമ്രാന്റെ പിന്‍ഗാമിയായി വിശേഷിപ്പിച്ചിരുന്നത് എന്നാല്‍. വിവാഹത്തോടെ ഇരുവരും സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. പിന്നീട് തിരിച്ച് വരികയും ചെയ്തു.

പ്രിയപ്പെട്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജ്യോതിക സിമ്രാന്റെ പേര് പറഞ്ഞത്. അന്ന് തങ്ങള്‍ അധികം സംസാരിക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുണ്ടെന്നും ജ്യോതിക പറയുന്നു. സിമ്രാനൊപ്പം നില്‍ക്കുമ്പോള്‍ കരുതിയാണ് താന്‍ നില്‍ക്കാറുള്ളതെന്ന് താരം പറയുന്നു. അഭിനയമികവിന്റെ കാര്യത്തില്‍ എത്രയോ മുന്നിലാണ് അവര്‍. വാലിയൊക്കെ തന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റിലുണ്ട്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. സിമ്രാനെക്കൂടാതെ സായ് പല്ലവിയേയും തനിക്ക് ഇഷ്ടമാണെന്നും ജ്യോതിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button