KollywoodLatest News

തന്റെ പ്രണയത്തില്‍ വില്ലനായത് സമയക്കുറവായിരുന്നു, ഒടുവില്‍ എനിക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു; കാജല്‍ അഗര്‍വാള്‍

അഭിനേത്രിയാവുന്നതിന് മുന്‍പായിരുന്നു ആദ്യത്തെ പ്രണയം

വ്യത്യസ്തമായ സിനിമകളിലൂടെ അതിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യന്‍ ഭാഷകളില്‍ തിരക്കേറിയ താര സുന്ദരി കൂടിയാണ് കാജല്‍. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കുന്നു.

തന്റെ ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അത് ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. അതിന്റെ അവസാനം ദുഃഖപൂര്‍ണമാണെന്നും താരം വ്യക്തമാക്കുന്നു. അഭിനേത്രിയാവുന്നതിന് മുന്‍പായിരുന്നു ആദ്യത്തെ പ്രണയം. പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അഭിനേത്രിയായതിന് ശേഷമുള്ള ബന്ധത്തിന്റെ വില്ലനായത് സമയമായിരുന്നു. തന്റെ സമയക്കുറവായിരുന്നു പ്രധാന പ്രശ്നമായി മാറിയത്. ജീവിതത്തില്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്ന കാര്യമായിരുന്നു പ്രണയ പരാജയമെന്നും താരം പറയുന്നു. സ്വന്തം ജീവിതത്തിലെ കാര്യവുമായി പരിഗണിക്കുമ്പോള്‍ ആ രംഗങ്ങള്‍ അങ്ങേയറ്റം മനോഹരമാക്കാനാവാറുണ്ടെന്നുമാണ് താരം പറയുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close