GeneralKollywoodLatest News

നടിയുടെ ആവശ്യം കേട്ട് ഞെട്ടി സംവിധായകന്‍!! നായികയെ മാറ്റാന്‍ തീരുമാനം

രാജു ഗരി ഗദി 3 എന്ന തെലുങ്ക് ചിത്രത്തില്‍ നിന്ന് നടി തമന്ന ഭട്ടിയ പിന്മാറി

തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യമുള്ള നായികമാരാണ് നയന്‍താര, തമന്ന, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍. തെലുങ്കിലും തമിഴിലും മികച്ച വേഷങ്ങള്‍ ലഭിക്കുന്ന കാജല്‍ ഇപ്പോള്‍ സംവിധായകനെ ഞെട്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഒരു സിനിമയ്ക്ക് വേണ്ടി കാജള്‍ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് സംവിധായകന്‍ അമ്പരന്നുവെന്നാണ് ടോളിവുഡ് ലോകത്ത് നിന്നും കേള്‍ക്കുന്നത്.

രാജു ഗരി ഗദി 3 എന്ന തെലുങ്ക് ചിത്രത്തില്‍ നിന്ന് നടി തമന്ന ഭട്ടിയ പിന്മാറിയ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ചിത്രത്തില്‍ പകരം നായികയായി സംവിധായകന്‍ തീരുമാനിച്ചത് കാജള്‍ അഗ്ഗര്‍വാളിനെയാണ്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി കാജല്‍ വന്‍ തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. അത്രയും വലിയൊരു തുക കാജളിന് കൊടുക്കാന്‍ കഴിയില്ലെന്നാണ് സംവിധായകന്റെ അഭിപ്രായം. ഇപ്പോള്‍ കാജളിന് പകരം മറ്റൊരു നടിയെ തേടിക്കണ്ടിരിയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

shortlink

Related Articles

Post Your Comments


Back to top button