മണ്‍സൂണ്‍ മാസത്തില്‍ മാസായി സ്റ്റൈല്‍ മന്നന്‍; ‘കാല’യുടെ പ്രമോഷന്‍ ട്രെയിലര്‍ കാണാം

ആരാധകര്‍ക്ക് ആവേശമായി കാലയുടെ പ്രമോഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ എഴാം തീയതി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മണ്‍സൂണ്‍ മാസത്തിലും ഒട്ടും ആവേശം ചോരാതെ സ്റ്റൈല്‍ മന്നന്‍റെ കേരളത്തിലെ ആരാധകര്‍ ചിത്രത്തെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. രജനീകാന്തിന്റെ രാഷ്ട്രീയ കാഴ്ചപാടാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. ധനുഷ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയിലും ‘കാല’ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.


SHARE