BollywoodGeneralLatest News

ഇന്റിമേറ്റ് സീനിനായി റിഹേർസൽ; നടിയുടെ തുറന്നു പറച്ചില്‍

സിനിമാ ലോകത്ത് ഏറെ വിവാദമായ മീ ടൂ മൂവ്മെന്റിന് ശേഷം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതായ് നടിയുടെ വെളിപ്പെടുത്തല്‍. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ കാലേകൂട്ടി പരിശീലനം വേണമെന്ന അഭിപ്രായവുമായി താര സുന്ദരി കൽക്കി കോക്ളിൻ. ഇതിനായി പരിശീലനക്കളരി അഥവാ വർക്ഷോപ്പുകൾ വേണമെന്നും താരം പറഞ്ഞു. നൃത്തമോ, ആക്ഷനോ കൊറിയോഗ്രാഫി ചെയ്യുന്നപോലെ സീനിലെ ഓരോ രംഗവും ചിട്ടപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച കൽക്കി മീ ടൂ കാംപെയ്‌നിനു ശേഷം സിനിമാ മേഖലയിൽ ഒരു അന്തര്‍ബോധം ഉണ്ടായതായി പറയുന്നു.

മീ ടൂവിന് ശേഷം താന്‍ ചെയ്ത നാടകത്തിന്റെ സംവിധായകൻ പുരുഷനായിരുന്നു. റിഹേർസൽ ചെയ്യുമ്പോൾ എല്ലാവരും എങ്ങനെ പെരുമാറണം എന്ന് രണ്ടു പേജ് നീളുന്ന ഒരു കുറിപ്പ് എല്ലാവർക്കും നൽകിയിരുന്നു. ഇന്റിമേറ്റ് സീനിനായി താൻ റിഹേർസൽ എടുത്തുവെന്ന് കൽക്കി പറയുന്നു. അഭിനയിക്കുന്നതിനിടയിൽ പരസ്പരം എങ്ങനെ സ്പർശിക്കണം എന്ന് സഹതാരങ്ങൾ തമ്മിൽ ചർച്ച ചെയ്തിരുന്നെന്നും കൽക്കി പങ്കുവച്ചു

Tags

Post Your Comments

Related Articles


Back to top button
Close
Close