BollywoodGeneralLatest News

കോവളം ബീച്ചിലെത്തിയാല്‍ ഡ്രഗ്‌സ് വേണോ എന്ന് ചോദിക്കും; നടിയുടെ വെളിപ്പെടുത്തല്‍

നടിയാകാന്‍ ആഗ്രഹിച്ച സമയത്ത് താന്‍ നേരിട്ട ചില അവഗണനകളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടിയും മോഡലുമായ കല്‍കി കൊച്‌ലിന്‍. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ താരം എഴുതിയ കുറിപ്പിലാണ് അഭിനയം പഠിക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും നടിയാകാന്‍ നടത്തിയ പ്രയത്‌നങ്ങളും പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യക്കാരിയാണ് അമ്മ. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയ കല്‍ക്കിയുടെ അച്ഛന്‍ ഇവിടെ വച്ചാണ് അമ്മയുമായി കണ്ടുമുട്ടിയത്. തന്റെ ബാല്യം വളരെ മികവുറ്റതായിരുന്നു പക്ഷെ വളര്‍ന്നപ്പോള്‍ വെള്ളക്കാരിയാണെന്ന വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നു . ”ടീനേജ് പ്രായത്തില്‍ സുഹൃത്തുക്കളുമായി കോവളം ബീച്ചിലൊക്കം പോകുമ്പോള്‍ എന്നോടുമാത്രം ഡ്രഗ്‌സ് വേണമോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്’, കല്‍ക്കി പറയുന്നു.

ഒരു നടിയാകാനാണ് ആഗ്രഹമെന്ന് തിരിച്ചറിഞ്ഞു വിദേശത്ത് അഭിനയം പഠിക്കാനായി പോയപ്പോള്‍ ഒഴിവുദിവസങ്ങളില്‍ വെയ്ട്രസ് ആയും സ്‌കൂളുകളില്‍ പഠിപ്പിച്ചുമാണ് താന്‍ പണമുണ്ടാക്കിയതെന്നു കല്‍കി കുറിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി എത്തിയപ്പോള്‍ ഒരുപാട് സ്ഥലത്ത് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും താരം തുറന്നുപറയുന്നു. ‘ദേവ് ഡിയിലാണ് ആദ്യമായി അവസരം ലഭിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഒരവസരം പോലും ലഭിച്ചിരുന്നില്ലെന്നു കല്‍കി പറയുന്നു. കൂടാതെ മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപുമായുള്ള വേര്‍പിരിയലും തന്നെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് കുറിപ്പില്‍ പങ്കുവച്ച കല്‍ക്കി വിവാഹ മോചനത്തിന് പിന്നാലെ വളരെയധികം ഇല്ലാക്കഥകള്‍ കേള്‍ക്കേണ്ടി വന്നെന്നും പറയുന്നു. പൊതു സമൂഹത്തിനു പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് അറിയാന്‍ താത്പര്യമെന്നും താരം കുറിക്കുന്നു

Tags

Post Your Comments

Related Articles


Back to top button
Close
Close