ആ രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടയില്‍ കല്പന ജഗതിയുടെ മുഖത്ത് മീൻ വെള്ളം ഒഴിച്ചു!!

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് കല്പനയും ജഗതി ശ്രീകുമാറും . ഇരുവരും ഒരുമിച്ച കോമഡി രംഗങ്ങള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മാലിനി നദിയിൽ കണ്ണാടി നോക്കും എന്ന ഗാനവും തന്റെ സിനിമാ ജീവിതവും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് കൽപന ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആർദ്രം എന്ന ചിത്രത്തിൽ ജഗതിയും കൽപനയും ചേർന്നു മനോഹരമാക്കിയ ഈ ഗാനം ഒരു കോമഡിതലത്തില്‍ ഉള്ളതായിരുന്നു. ഈ ഗാനം കേള്‍ക്കുമ്പോൾ ആദ്യം ഓർമവരിക ജഗതിയയെ ആണെന്നും കൽപ്പന പറഞ്ഞു

‘ ഈ പാട്ട് കേൾക്കുമ്പോൾ പെട്ടന്ന് ഓർമവരിക ജഗതി ചേട്ടനെയാണ്. ആർദ്രം എന്ന സിനിമയിൽ ഒരു രംഗമുണ്ട്. മീൻ കഴുകി കൊണ്ടിരിക്കുമ്പോൾ ജഗതി ചേട്ടൻ വരും. എന്നിട്ട് മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളി മാനേ എന്ന പാട്ടുപാടും. അപ്പോൾ ഞാൻ ഈ മീന്‍വെള്ളമെടുത്ത് അദ്ദേഹത്തിന്റെ മുഖത്തേക്ക് ഒഴിക്കും. ചട്ടിയോടെ എടുത്ത് ഒഴിച്ചിട്ടു പറയും, ആരോടും പോയ് പറയരുതീ കഥ ഡൈമാ, പൊന്നു ഡൈമാ. ഇതായിരുന്നു രംഗം. ഈ രംഗമാണ് എപ്പോഴും എനിക്ക് ഓർമവരിക.’

ശരിക്കും മീൻവെള്ളം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഒഴിച്ചത്. ജഗതിയെപോലെ അത്രയും സമർപ്പണ ബോധത്തോടെ അഭിനയിക്കുന്ന ഒരു ആർട്ടിസ്റ്റിനെ കണ്ടിട്ടില്ലെന്നും കൽപന പറഞ്ഞു. ഷോട്ടിനു വന്നാൽ ചെളിയാണോ ചാണകമാണോ മീൻവെള്ളമാണോ എന്നൊന്നും ജഗതി ഓർക്കാറില്ലെന്നും കൽപ്പന കൂട്ടിച്ചേർത്തു. 1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചിത്രത്തിലേതാണ്

SHARE